എംഡിഎംഎയുമായി യുവാവ് പിടിയിൽ
1281934
Wednesday, March 29, 2023 12:16 AM IST
തിരുവനന്തപുരം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി. എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ കഴക്കൂട്ടം തമ്പുരാൻമുക്ക് ഭാഗത്തു നിന്നും വിൽപ്പനയ്ക്കായി കടത്തികൊണ്ടുവന്ന 1.13 ഗ്രാം എംഡിഎംഎയുമായി കഴക്കൂട്ടം മൺവിള സ്വദേശി ജോമോൻ എന്ന് വിളിക്കുന്ന അമൽ ശിവനെ (28) പിടികൂടി. ഈ പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴക്കൂട്ടത്തെ ടെക്കികളും സമീപ പ്രദേശത്തെ ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ ഇരകളാണ്. സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബുവിനോടൊപ്പം പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, വിപിൻ, സുരേഷ് ബാബു, ആരോമൽ രാജൻ, രതീഷ് മോഹൻ, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.