ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
1282090
Wednesday, March 29, 2023 1:06 AM IST
നെടുമങ്ങാട് : ബൈക്കിടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മ മരണമടഞ്ഞു. പനയമുട്ടം വെള്ളായണി മൺപുറം തടത്തരികത്തു വീട്ടിൽ പുഷ്കല (58) ആണ് മരണമടഞ്ഞത് . കഴിഞ്ഞദിവസം ഉച്ച കഴിഞ്ഞ് മൂന്നരയോടെ നെടുമങ്ങാട് കൊല്ലംകാവിൽ വച്ചായിരുന്നു അപകടം നടന്നത്.
പുഷ്കലയും ബന്ധുവും വെള്ളനാട്ടെ മകളുടെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്നു. കൊല്ലംകാവിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പുഷ്കലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബന്ധു അഭിജിത്ത് (25) പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അനൂപ് കുമാർ, അശ്വതി എന്നിവരാണ് പുഷ്കലയുടെ മക്കൾ.