പേരൂർക്കട: ഒന്നേകാല് കിലോ കഞ്ചാവുമായി യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പളളി ബദരിയാനഗര് പുതുവല് പുരയിടത്തില് അഹമ്മദ് കനി (39) യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30ന് ബദരിയാ നഗറിനു സമീപം പടോളിംഗിനിടെയാണ് അഹമ്മദ് കനിയില് നിന്നും കഞ്ചാവ് പിടിച്ചത്. ആഴ്ചകള്ക്കു മുമ്പ് ബദരിയ നഗര് ഭാഗത്തുനിന്നും രണ്ടു പേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. പ്രതിയെ ഇന്നു കോടതിയില് ഹാജരാക്കും.