ശാ​പ​മോ​ക്ഷം കാ​ത്ത് ട്രൈ​ബ​ൽ സ്കൂ​ൾ കെ​ട്ടി​ടം
Tuesday, May 30, 2023 12:06 AM IST
കാ​ട്ടാ​ക്ക​ട: ഉത്തരംകോട് ഹൈസ് കൂൾ കെട്ടിടം തകർച്ചയുടെ വ ക്കിൽ. ​ സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​ൻ ഊ​ഴം കാ​ക്കു​ക​യാ​ണ്. സ്കൂ​ൾ തു​റ​ക്കു​ന്നു, പി​ന്നാ​ലെ മ​ഴ​യും. ഭീ​തി​യി​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.

യു​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്തെ കെ​ട്ടി​ടം ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് കു​റ​ച്ചു ഭാ​ഗം ത​ക​ർ​ന്നു വീ​ണ​ത്. കാ​ലം ചെ​ന്ന​തോ​ടെ ബാ​ക്കി ഭാ​ഗം കൂ​ടി ത​ക​ർ​ന്നുവീ​ണു. പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം സ​മീ​പ​ത്തുകൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ഓ​രം ചേ​ർ​ന്നാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഇ​തുവ​ഴി പോ​കു​ന്ന​വ​ർ​ക്കും അ​പ​ക​ട​സാ​ധ്യ​ത ന​ൽ​കു​ന്നു. മ​ഴ കൂ​ടി വ​ന്ന​തോ​ടെ ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം കൂ​ടി ത​ക​ർ​ന്നു വീ​ഴാ​നാ​ണ് സാ​ധ്യ​ത​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്കൂ​ൾ കൂ​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ ഇ​വി​ടെ നി​ന്നാ​ണ്. ഇ​ത് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. കെ​ട്ടി​ടം പു​ന​ർ​നി​ർമിക്കു​ന്ന​തി​നു പ​ക​രം കാ​ല​പ​ഴ​ക്കം ചെ​ന്ന​തി​നാ​ൽ പൊ​ളി​ക്കണമെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

ആ​ദി​വാ​സി കുട്ടി​ക​ൾ അ​ട​ക്കം പ​ഠി​ക്കു​ന്ന സ്ക​ളാ​ണി​ത്. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തെ സം​ബ​ന്ധി​ച്ചു സ്ഥ​ലം എം​എ​ൽ​എയേ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും പ​ല​വു​രു നാ​ട്ടു​കാ​ർ അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ഫ​ല​വു​മുണ്ടായില്ല. വ​ന താ​ഴ് വാ​ര​ത്തോ​ടെ അ​ടു​ത്തു കി​ട​ക്കു​ന്ന യു​പി സ്കൂ​ളി​നെ നാ​ലു വ​ർ​ഷം മു​ന്പാ​ണ് ഹൈ​സ്കൂ​ളാ​ക്കി ഉ​യ​ർ​ത്തി​യ​ത്. അ​തി​നി​ടെ ഹൈ​സ് കൂ​ളാ​ക്കി​യെ​ങ്കി​ലും ക​ളി​സ്ഥ​ല​മി​ല്ല, ഓ​ഡി​റ്റോ​റി​യ​മി​ല്ല, ചു​റ്റു​മ​തി​ലി​ല്ല തു​ട​ങ്ങി ഇ​ല്ലാ​യ്മ​ക​ളാ​ണ് സ്കൂൽ ഏറെയുള്ളത്. പ്രീ പ്രൈ മറി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മു​ള്ള പി​ന്നാ​ക്ക മേ​ഖ​ല​യി​ലെ ഈ ​സ​ർ​ക്കാ​ർ സ്കൂ​ൾ നി​ല​വാ​ര​ത്തി​ലും പി​ന്നാ​ക്ക​മാ​യി തു​ട​രു​ന്നു.