ശാ​ന്തി​വി​ള​യി​ലെ ഉ​പ​യോ​ഗ​ ശൂ​ന്യ​മാ​യ വാ​ട്ട​ര്‍ടാ​ങ്ക് പൊ​ളി​ച്ചു
Wednesday, June 7, 2023 12:11 AM IST
നേ​മം : വെ​ള്ളാ​യ​ണി ശാ​ന്തി​വി​ള​യി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വാ​ട്ട​ര്‍ അ​ഥോറിട്ടി​യു​ടെ വാ​ട്ടാ​ര്‍ ടാ​ങ്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷന്‍റെ ഇ​ട​പ്പെ​ട​ലി​നെ തു​ട​ര്‍​ന്ന് പൊ​ളി​ച്ചു​തു​ട​ങ്ങി. 50 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട് ഈ ​വാ​ട്ട​ര്‍ ടാ​ങ്കി​ന്.

മു​മ്പ് ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ത്തിലും മു​ന്‍ നേ​മം പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വി​ടെ നി​ന്നാ​ണ് വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തും ജ​ന്‍‌റം പ​ദ്ധ​തി തു​ട​ങ്ങി​യ​തും കാ​ര​ണം ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു ചു​റ്റും കാ​ടുക​യ​റി അ​യ​ല്‍ വീ​ട്ടു​കാ​ര്‍​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി കൊ​ണ്ടി​രു​ന്നു. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തു ചൂ​ണ്ടി​ക്കാ​ണി​ച്ച് കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു പ്ര​വ​ര്‍​ത്ത​ക​നും സാ​ധു സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ ശാ​ന്തി​വി​ള സു​ബൈ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണു ക​മ്മീ​ഷ​ന്‍ ഇ​ട​പ്പെ​ട്ട​ത്. പ​ല ത​വ​ണ വാ​ട്ട​ര്‍ അഥോറി​റ്റി​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷനു പ​രാ​തി ന​ല്‍​കി​യ​ത്. ടാ​ങ്കി​നു മു​ക​ളി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ളി​ല്‍ വി​ള്ള​ല്‍ വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.