പാ​റശാ​ല​യി​ല്‍ പു​തി​യ ബ​സ് ടെ​ര്‍​മി​ന​ല്‍ വ​രു​ന്നു
Wednesday, June 7, 2023 12:12 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല നി​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യ ബ​സ് ടെ​ര്‍​മി​ന​ല്‍ യാ​ഥാ​ര്‍​ഥ്യത്തി​ലേ​ക്ക്. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​രാ​ളി​യി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ബ​സ് ടെ​ര്‍​മി​ന​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും പ​ണി​യു​ന്ന​ത്. ന​ഗ​ര​കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു പ​ഞ്ചാ​യ​ത്താ​ണ് പാ​റ​ശാ​ല. സ്ഥ​ല പ​രി​മി​തി പ​ല​പ്പോ​ഴും ത​ട​സം നി​ല്‍​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ള്‍​ക്കു പു​തി​യ കു​തി​പ്പേ​കു​ന്ന​താ​ണ് പ​ദ്ധ​തി.
പ്രഫ​ഷ​ണ​ല്‍ കോ​ളജു​ക​ള​ട​ക്കം നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും സ്ഥി​തി ചെ​യ്യു​ന്ന ടൗ​ണ്‍ പ്ര​ദേ​ശ​ത്ത് ബ​സ് ടെ​ര്‍​മി​ന​ല്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ള്‍ സ്ഥി​രം കാ​ഴ്ച​യാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് സി.കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ​യും ബ്ലോ​ക്ക്-ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബ​സ് ടെ​ര്‍​മി​ന​ലി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വേ​ഗം കൂ​ട്ടി​യ​ത്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ല്‍ നി​ന്ന​ട​ക്കം ഏ​റ്റെ​ടു​ത്ത ഒ​ന്ന​യേക്ക​ര്‍ സ്ഥ​ല​ത്താ​ണ് ആ​റു​കോ​ടി രൂപ ചെ​ല​വി​ല്‍ ബ​സ് ടെ​ര്‍​മി​ന​ല്‍ ഉ​യ​രു​ന്ന​ത്.
ഭാ​വി​യി​ല്‍ താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യി മാ​റാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന പാ​റ​ശാ​ല​ക്ക് മെ​ച്ച​പ്പെ​ട്ട പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കു​ള്ള ഭ​ര​ണാ​നു​മ​തിയും ല​ഭി​ച്ചു. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ടെ​ര്‍​മി​ന​ലി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​ര്‍​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി പ്ര​ദേ​ശം വൃ​ത്തി​യാ​ക്കി. പു​തി​യ ടെ​ര്‍​മി​ന​ല്‍ പാ​റ​ശാ​ല പ​ട്ട​ണ​ത്തി​ന്‍റെ വി​ക​സ​ന​ത്തിനു പു​തി​യ മാ​നം ന​ല്‍​കു​മെ​ന്നു​റ​പ്പാ​ണ്. കാ​രോ​ട് ബൈ​പാ​സ്, മ​ല​യോ​ര ഹൈ​വേ എ​ന്നി​വ പു​തി​യ ബ​സ് ടെ​ര്‍​മി​നലിനു സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ബ​സ് ടെ​ര്‍​മി​ന​ലി​നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും പു​റ​മെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, മ​ള്‍​ട്ടി​പ്ല​സ് തി​യേ​റ്റ​ര്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നി​വ കൂ​ടി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി കൂ​ടു​ത​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.