കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Thursday, June 8, 2023 3:36 AM IST
നേ​മം : ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പാ​പ്പ​നം​കോ​ട് തു​ല​വി​ള​യ്ക്ക് സ​മീ​പം കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​പ്പ​നം​കോ​ട് തൂ​ക്കു​വി​ള അ​ക്ക​ര​വി​ള വീ​ട്ടി​ല്‍ സ​ദാ​ശി​വ പ​ണി​ക്ക​ര്‍ (88) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ സ​ദാ​ശി​വ പ​ണി​ക്ക​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​ണ്ട​മേ​ള ക​ലാ​കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു.​ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്കം.