മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, June 8, 2023 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഗ്രൂ​പ്പു​ക​ള്‍​ക്കും ഇ​ന്‍​സു​ലേ​റ്റ​ഡ് ഫി​ഷ് ബോ​ക്സ്, മൗ​ണ്ട​ഡ് ജി​പി​എ​സ് എ​ന്നി​വ ന​ല്‍​കു​ന്ന​തി​ന് ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ത്വ​മു​ള്ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 75 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ വി​ഹി​ത​വും 25 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വു​മാ​ണ്. അ​പേ​ക്ഷ​ക​ള്‍ 24 വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​പാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ്യ​ഭ​വ​നു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. അ​പേ​ക്ഷാ ഫോ​മും മ​റ്റ് വി​വ​ര​ങ്ങ​ളും മ​ത്സ്യ​ഭ​വ​നു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കും. ഫോ​ൺ: 0471 2450773.