ഹെൽമെറ്റ്: ബോധവത്കരണം നടത്തി സി​റ്റി ട്രാ​ഫി​ക്ക് പോ​ലീ​സ്
Wednesday, September 20, 2023 5:30 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രിക​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​ത് ഹെ​ല്‍​മ​റ്റ് ധ​രി​ക്കാത്തതാണെന്ന് ട്രാ ഫിക് പോലീസ്. ഇതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 24 വരെ ബോ​ധ​വ​ത്ക​ര​ണ​ം നടത്താനൊരുങ്ങി സി റ്റി ട്രാ​ഫി​ക്ക് പോ​ലീ​സ്.

യാ​ത്ര​ക്കാ​ര്‍​ ശ​രി​യാ​യ വി​ധ​ത്തി​ൽ ഹെ​ൽ​മ​റ്റി​ന്‍റെ ചി​ൻ സ്ട്രാ​പ്പ് ധി​രി​ക്കാ​ത്ത​തുമൂലം ഹെ​ൽ​മ​റ്റ് തെ​റി​ച്ചു പോ​കു​ന്ന​തിനാൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും, മ​ര​ണത്തിന് ഇ​ട​യാ​കു ന്നതായും തി​രു​വ​ന​ന്ത​പു​രം സി​റ്റി ഐജിപി ആൻഡ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ നാ​ഗ​രാ​ജു ച​കി​ലം വ്യക്തമാക്കി. തുടർന്നാണ് തിരു​വ​ന​ന്ത​പു​രം സി​റ്റി ട്രാ​ഫി​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ​

ഗു​ണ​നി​ല​വാ​ര​മു​ള്ള ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​നും ചി​ൻ സ്ട്രാ​പ്പ് ഇ​ടു​ന്ന​തി​നും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്കു​കയാ​ണ് ഒ​രാ​ഴ്ച നീ​ണ്ടുനി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഇ​തി​നുശേ​ഷം ശ​രി​യാ​യ വി​ധ​ത്തി​ൽ ചി​ൻ സ്ട്രാ​പ്പ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടിക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി. നി​ധി​ൻ രാ​ജ് അ​റി​യി​ച്ചു.