സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ലി​ശ ഉ​യ​ർ​ത്തി റെ​പ്കോ ബാ​ങ്ക്
Tuesday, September 26, 2023 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ റെ​പ്കോ ബാ​ങ്ക് അ​ർ​ധ​വാ​ർ​ഷി​ക സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ലി​ശ ഉ​യ​ർ​ത്തി. 400 ദി​വ​സ​ത്തേ​ക്കു​ള്ള സ്ഥി​ര​നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ റെ​പ്കോ 400ൽ ​മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 8.50 ശ​ത​മാ​നം വ​രെ​യും മ​റ്റു​ള്ള​വ​ർ​ക്ക് എ​ട്ടു ശ​ത​മാ​നം​വ​രെ​യും പ​ലി​ശ ന​ൽ​കി​വ​രു​ന്നു.

കൂ​ടാ​തെ 18 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് (മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ) 8.50 ശ​ത​മാ​നം പ​ലി​ശ ത്രൈ​മാ​സ കൂ​ട്ടു​പ​ലി​ശ​യാ​യി ന​ൽ​കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റെ​പ്കോ ബാ​ങ്ക് ക​ഴി​ഞ്ഞ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ലാ​ഭ​ത്തി​ൽ 20 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​മാ​യി കേ​ന്ദ്ര- കേ​ര​ള സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. സ്വ​ർ​ണ പ​ണ​യ​ത്തി​ന്മേ​ലും വീ​ട്- വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന്‍റെ ഈ​ടി​ന്മേ​ലും കു​റ​ഞ്ഞ​പ​ലി​ശ​യി​ൽ വാ​യ്പ ന​ൽ​കി​വ​രു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് - 0472 2698905, 446464901.