കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി: പൊളിച്ച റോഡ് നന്നാക്കിയില്ല
Thursday, September 28, 2023 12:27 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷ്ണ​പു​രം വാ​ര്‍​ഡി​ല്‍ 300 അ​ധി​കം വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടുള്ള കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തിക്കായി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് അ​ശാ​സ്ത്രീ​യ​മാ​യി പൈ​പ്പു​ക​ൾ സ്ഥാപി ച്ചെന്ന് ആക്ഷേപം. സ്ഥാ​പി​ച്ചു.

വീ​ടു​ക​ളിൾ പൈ​പ്പ് ലൈ​ൻ എ​ത്തി​യില്ലെന്നു മാത്രമല്ല, വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നു യോ​ഗ്യ​മാ​യി കി​ട​ന്ന റോ​ഡു കു​ത്തി​പ്പൊ​ളി​ച്ച​തോ​ടെ വാ​ഹ​ന യാ​ത്ര​യും ദു​സ്സഹ​മാ​യി. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് കു​ടി​വെ​ള്ള​വുമില്ല, കൊ​ള്ളാ​വു​ന്ന റോ​ഡുമി​ല്ലാ​ത്ത അ​വ​സ്ഥ​യായിട്ട് നാ​ളുക​ള്‍ ഏ​റെ​യാ​യി.

ര​ണ്ടു​വ​ര്‍​ഷം മു​മ്പ് പാ​റ​ശാ​ല എം​എ​ല്‍​എ സി.കെ. ഹ​രീ​ന്ദ്ര​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ര്‍​മാണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കൃ​ഷ്ണ​പു​രം വാ​ര്‍​ഡി​ലെ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.