പൂവാർ: പുല്ലുവിള ലീയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിനു സ്നേഹഭവനം ഒരുക്കുന്നു. വീടിന്റെ തറക്കല്ലിടൽ കർമം പുല്ലുവിള ഇടവക വികാരി ഫാ. ആന്റണി എസ്ബി നിർവഹിച്ചു.
എൻഎസ്എസ് ഡിസ്ട്രിക്ട് കോ-കോർഡിനേറ്റർ പി. ശ്രീജ, നെയ്യാറ്റിൻകര ക്ലസ്റ്റർ കൺവീനർ ഡോ. ജെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ഉഷ വർക്കി, പ്രോഗ്രാം കൺവീനർ രതിൻ ആന്റണി, പിടിഎ പ്രസിഡന്റ് ബോസ്കോ വിൻസന്റ്, പ്രോഗ്രാം ഓഫീസർ എം.ഇസഡ്. ജെനി, വാർഡ് മെമ്പർ സോളമൻ എന്നിവർ പങ്കെടുത്തു.
വീടു നിർമിക്കാനുള്ള ധനശേഖരണത്തിന്റെ ആദ്യശ്രമവും ആരംഭിച്ചു. ഇതിനായി വിദ്യാർഥികൾ ലോഷൻ നിർമിച്ച് വിൽക്കുന്നതിനു തുടക്കം കുറിച്ചു. വിദ്യാർഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാനുള്ള ലക്ഷ്യമാണ് ലോഷൻ നിർമാണത്തിന് പിന്നിലെന്നു സ്കൂൾ പ്രിൻസിപ്പൾ പറഞ്ഞു.
വോളന്റിയർമാരായ അവ്യയ, അനു, ഷിനി, ആര്യ, അൽഫോൻസ്യ, ആൻസൺ,ആൽവിൻ,റോഷിൻ, ക്രിസ്റ്റോ,അജിൻ, രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.