പാ​ച്ച​ല്ലൂ​രി​ൽ തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം: മൂന്നു പേ​ർ​ക്ക് ക​ടി​യേ​റ്റു
Friday, September 29, 2023 12:28 AM IST
കോ​വ​ളം: പാ​ച്ച​ല്ലൂ​ർ മ​ന്നം ന​ഗ​റി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു. മ​ന്നം​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത, ഹു​സൈ​ൻ, ഗാ​ന്ധി​മ​തി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.​ ഇ​തുവ​ഴി കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച പ​ല​രും നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്ന് പ​ല​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ല​ഞ്ഞ് തി​രി​യു​ന്ന തെ​രു​വ് നാ​യ​ക​ളു​ടെ കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്നം ന​ഗ​ർ​ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.