ഭി​ന്ന​ശേ​ഷി​ക്കാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി
Saturday, December 2, 2023 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ഭി​ന്ന​ശേ​ഷി​ക്കാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്ന​ിൽ ഉ​പ​രോ​ധ സ​​മ​രം ന​ട​ത്തി. ഇ​ന്ന​ലെ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി.

പോ​ലീ​സ് ഇ​ട​പെ​ട്ട​പ്പോ​ൾ റോ​ഡ് ഉ​പ​രോ​ധം മാ​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സ​മ​ര​ഗേ​റ്റി​ന് മു​ന്നി​ലേ​ക്കു ഭി​ന്ന​ശേ​ഷി​ക്കാ​ർ സ​മ​രം മാ​റ്റി. ഇ​തി​നി​ടെ വ​ഴി​യാ​ത്ര​ക്കാ​രും സ​മ​ര​ക്കാ​രും ത​മ്മി​ൽ ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണു വ​ലി​യ സം​ഘ​ർ​ഷം ഇ​ല്ലാ​താ​ക്കി​യ​ത്.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക ജോ​ലി ചെ​യ്ത് പി​രി​ച്ചു​വി​ട​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​രെ സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക സൃ​ഷ്ടി​ച്ച് നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.