പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Sunday, December 3, 2023 1:45 AM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കാ​ന്‍റീ​ൻ,ചി​റ​യി​ൽ റെ​സ്റ്റ​റ​ന്‍റ്, സ​ൽ​ക്കാ​ര ഹോ​ട്ട​ൽ, വേ​ങ്കോ​ട് എ​സ് യു​ടി കാ​ന്‍റീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ച​ന്ത മു​ക്കി​ലെ നൂ​രി​യ ഹോ​ട്ട​ലി​ന്‍റെ പു​റ​ക് വ​ശ​ത്താ​യി പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി.