ദ്വി​ദി​ന ച​രി​ത്ര കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്ത്
Sunday, December 3, 2023 1:45 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​ക്കം സ​ത്യാ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി 5, 6 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ ഉ​ദ​യാ പാ​ല​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെന്‍ററി​ല്‍ (ടി ​കെ മാ​ധ​വ​ന്‍ ന​ഗ​ര്‍) ദ്വി​ദി​ന ച​രി​ത്ര കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വൈ​ക്കം​സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​പി.​സ​ജീ​ന്ദ്ര​നും ക​ണ്‍​വീ​ന​ര്‍ എം.​ലി​ജു​വും സം​യു​ക്ത പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം കെ.​രാ​ജു കോൺഗ്രസ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തും. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ പി.​അ​തി​യ​മാ​ന്‍ മു​ഖ്യ അ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കും. ച​രി​ത്ര സെ​മി​നാ​ര്‍, ഡോ. ​ശ​ശി ത​രൂ​ര്‍, എം.​എ​ന്‍ കാ​ര​ശേ​രി, സ​ണ്ണി ക​പി​ക്കാ​ട്, സി.​പി. ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റം, ഡോ.​ഗോ​പാ​ല്‍ ഗു​രു, ഡോ.​അ​നി​ല്‍ സ്ത​ഗോ​പാ​ല്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സെ​മി​നാ​ര്‍‌, വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര സേ​നാ​നി​ക​ളു​ടെ പി​ന്‍​ത​ല​മു​റ​ക്കാ​രു​ടെ കു​ടും​ബ​സം​ഗ​മം തു​ട​ങ്ങി​യവയും ഉണ്ടാകും.