രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ 26 ഓ​സ്ക​ര്‍ എ​ന്‍​ട്രി​ക​ള്‍
Sunday, December 3, 2023 1:45 AM IST
തി​രു​വ​ന​ന്ത​പു​രം: 26 രാ​ജ്യ​ങ്ങ​ളു​ടെ ഓ​സ്ക​ര്‍ എ​ന്‍​ട്രി​ക​ള്‍ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ര്‍​ശി​പ്പി​ക്കും .അ​ർ​ജ​ന്‍റീ​ന ,ചി​ലി ,മെ​ക്സി​ക്കോ ,ജ​പ്പാ​ൻ ,മ​ലേ​ഷ്യ ,ബെ​ൽ​ജി​യം ,പോ​ള​ണ്ട് ,തു​ർ​ക്കി ,ടു​ണീ​ഷ്യ ,യ​മ​ൻ ,ഇ​റാ​ഖ് ,ജോ​ർ​ദാ​ൻ ,ജ​ർ​മ്മ​നി , ഇ​റ്റ​ലി ,ബ​ൾ​ഗേ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തി​ന് ഓ​സ്കാ​ർ എ​ൻ​ട്രി​ക​ൾ ല​ഭി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ലെ ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ഇ​തി​ൽ അ​ഞ്ച് വ​നി​താ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടും.

ടു​ണീ​ഷ്യ​ൻ സം​വി​ധാ​യി​ക കൗ​ത​ർ ബെ​ൻ ഹ​നി​യ (ഫോ​ർ ഡോ​ട്ടേ​ഴ്സ്), സെ​ന​ഗ​ൽ സം​വി​ധാ​യി​ക റ​മാ​റ്റാ ടൗ​ലേ സി (​ബ​നാ​ൽ ആ​ൻ​ഡ് ആ​ഡാ​മ), മെ​ക്സി​ക്ക​ൻ സം​വി​ധാ​യി​ക ലി​ല അ​വ്ലെ​സ് (ടോ​ട്ടം), മ​ലേ​ഷ്യ​ൻ സം​വി​ധാ​യി​ക അ​മാ​ൻ​ഡ നെ​ൽ യു(​ടൈ​ഗ​ർ സ്‌​ട്രൈ​പ്‌​സ്) ,ലി​ത്വാ​നി​യ​ൻ സം​വി​ധാ​യി​ക മ​രി​യ ക​വ്ത​രാ​ത്സെ (സ്ലോ) ​എ​ന്നീ വ​നി​ത​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ​തി​നൊ​ന്നു​കാ​രി​യാ​യ ഒ​രു പെ​ൺ​കു​ട്ടി ഋ​തു​മ​തി​യാ​കു​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക മാ​ന​സി​ക മാ​റ്റ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ലേ​ഷ്യ​ൻ ഹൊ​റ​ർ ചി​ത്രം ടൈ​ഗ​ർ സ്‌​ട്രൈ​പ്‌​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​റു​ഗ്വ​ൻ ചി​ത്രം ഫാ​മി​ലി ആ​ൽ​ബം ,ഭൂ​ട്ടാ​ൻ സം​വി​ധാ​യ​ക​നാ​യ പാ​വോ ചോ​യി​നി​ങ് ഡോ​ർ​ജി ഒ​രു​ക്കി​യ ദി ​മ​ങ്ക് ആ​ൻ​ഡ് ദി ​ഗ​ൺ , ജ​പ്പാ​ൻ സം​വി​ധാ​യ​ക​ൻ വിം ​വെ​ൻ​ഡേ​ഴ്സ് ഒ​രു​ക്കി​യ പെ​ർ​ഫെ​ക്റ്റ് ഡെ​യ്‌​സ് ,അ​ർ​ജ​ന്റീ​നി​യ​ൻ ചി​ത്രം ദി ​ഡെ​ലി​ക്വ​ൻ​സ് ,ഫി​ൻ​ല​ൻ​ഡ് ചി​ത്രം ഫാ​ള​ൻ ലീ​വ്‌​സ് ,ജ​ർ​മൻ സം​വി​ധാ​യ​ക​നാ​യ ഐ​ക്ക​ർ ക​റ്റാ​ക്ക്‌ ഒ​രു​ക്കി​യ ദി ​ടീ​ച്ചേ​ർ​സ് ലോ​ഞ്ച് ,ട​ർ​ക്കി​ഷ് ചി​ത്രം എ​ബൗ​ട്ട് ഡ്രൈ ​ഗ്രാ​സ്സ​സ് ,ഡെ​ന്മാ​ർ​ക്കി​ൽ നി​ന്നു​ള്ള ഓ​സ്കാ​ർ എ​ൻ​ട്രി ദി ​പ്രോ​മി​സ്ഡ്‌ ലാ​ൻ​ഡ് ,റൊ​മാ​നി​യ​ൻ ചി​ത്രം ത​ണ്ടേ​ഴ്സ്, സ്വീ​ഡ​ൻ സം​വി​ധാ​യ​ക​ൻ മി​ലാ​ദ് അ​ലാ​മി ഒ​രു​ക്കി​യ ഒ​പ്പോ​ണ​ൻ​റ്, തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.