ബൈ​ക്കി​ലെ​ത്തി​യ സം​ഘം സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ചു
Monday, December 4, 2023 1:20 AM IST
വി​ഴി​ഞ്ഞം: ബൈ​ക്കി​ലെ​ത്തി കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ചു. കാ​ഞ്ഞി​രം​കു​ളം നെ​ല്ലി​ക്കാ​ക്കു​ഴി ത​ൻ​പൊ​ന്ന​ൻ​കാ​ല പ്ര​സ​ന്ന ഭ​വ​നി​ൽ സ​രോ​ജം (58) ത്തി​ന്‍റെ ഒ​ന്ന​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ കാ​ഞ്ഞി​രം​കു​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. സ്ത്രീ ​കു​റ​ച്ച് ദൂ​രം ബൈ​ക്കി​ന് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു.
കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.