നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു
1425492
Tuesday, May 28, 2024 2:42 AM IST
കാട്ടാക്കട: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷികം പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയോട് കൂടി നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് പി .രാജേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നിർവാഹ സമിതി അംഗം സുരേന്ദ്രൻ നായർ, കെ .ശശീന്ദ്രൻ, യു .ബി.അജിലാഷ് , എസ്.ഷീജ തുടങ്ങിയവർ അനുസ്മരിച്ചു.
വെള്ളറട: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 60 -ാംമത് ചരമവാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.
മാരായമുട്ടത്ത് മണ്ഡലം കമ്മറ്റി ഓഫിസിന് മുന്പില് നടത്തിയ അനുസ്മരണ സമ്മേളനം അധ്യാപകനായ ശശിന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് അരുവിപുറം കൃഷ്ണകുമാര്‍, പാറശാല ബ്ലോക്ക് സെക്രട്ടറി വടകര വില്സന്, തുളസീധരന്‍ ആശാരി, അമ്പലത്തറയില്‍ ഗോപകുമാര്‍, മാരായമുട്ടം വിഷ്ണു, യൂത്ത് കോണ്‍ഗ്രസ് തത്തിയൂര് വാര്‍ഡ് പ്രസിഡന്റ് കാക്കണം രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.