ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷനിലേയ്ക്കു മാർച്ചു നടത്തി
1436966
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ കുടുംബത്തിനു റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജോയിയുടെ കുടുംബത്തിന് റെയിൽവേ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു ഷിജുഖാൻ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് പ്രസംഗിച്ചു.