ആളില്ലാത്ത സമയം വീട് ജപ്തി ചെയ്തു : മരുന്ന് പോലും എടുക്കാനാകാതെ ഹൃദ്രോഗിയായ ഗൃഹനാഥനും ഭാര്യയും വരാന്തയിൽ
1438723
Wednesday, July 24, 2024 6:03 AM IST
വെള്ളറട: ആളില്ലാത്ത സമയം ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതായി പരാതി. ഇതോടെ ഹൃദ്രോഗിയായ വീട്ടുടമയ്ക്ക് വീട്ടില്‍ കയറാനോ മരുന്ന് എടുക്കാനോ കഴിയാതെ വീടിനു പുറത്തായി. ഇതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം .
കോവിലൂര്‍ വട്ടം റോഡരികത്ത് വീട്ടില്‍ സുനില്‍ (45) ആണ് വീട്ടില്‍ കയറാന്‍ കഴിയാതെ ബാങ്ക് നടപടിയിൽ ബുദ്ധിമുട്ടുന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു ബാങ്ക് അധികൃതരുടെ നടപടിയെന്നും കുടുംബം ആരോപിക്കുന്നു. മാറി ഉടുക്കാന്‍ വസ്ത്രം പോലും എടുക്കാന്‍ കഴിഞ്ഞില്ലെന്നും ആരോപിക്കുന്നു. വീട് നിര്‍മാണത്തിനായി 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു പലതവണയായി നാലു ലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കുകയും ചെയ്തു.
കുടിശിക തുകയായ നാല് ലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കാമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. കൃത്യമായി ബാങ്കിൽ തുക അടയ്ക്കുന്നതിനിടെ ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് യഥാസമയം തുക അടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ബാങ്ക് അധികൃതര്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോയതെന്ന് കുടുംബം ആരോ പിക്കുന്നത്.