വി​മൻസ് കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ മ​തി​ല്‍ ഇടിഞ്ഞു വീ​ണു
Saturday, August 3, 2024 6:45 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ഴു​ത​ക്കാ​ട് വി​മ​ൻസ് കോ​ള​ജ് ഹോ​സ്റ്റ​ല്‍ കോ​മ്പൗ​ണ്ടി​ന്‍റെ മ​തി​ല്‍ ഇടുഞ്ഞു വീ​ണു. ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ക​രി​ങ്ക​ല്‍​ക്കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണ​ത്. ചി​ല മെ​റ്റ​ലു​ക​ള്‍ റോ​ഡി​ലേ​ക്ക് വീ​ണെങ്കി​ലും വാ​ഹ​ന​യാ​ത്രി​ക​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. കോ​ള​ജി​ല്‍ നി​ന്ന് ബേ​ക്ക​റി ജം​ഗ്ഷ​നി​ലേ​ക്കു വ​രു​ന്ന ഒ​ണ്‍​വേ റോ​ഡി​ലേ​ക്കാ​ണ് ക​രി​ങ്ക​ല്ലു​ക​ള്‍ അ​ട​ര്‍​ന്നു വീ​ണ​ത്. ക​ല്‍​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യ​മാ​ണ് മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ഴാ​ന്‍ കാ​ര​ണ​മാ​യ​ത്.


മ​തി​ലി​ന്‍റെ 30 മീ​റ്റ​റോ​ളം ഭാ​ഗം മ​ണ്ണു​ള്‍​പ്പെ​ടെ നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. ട്രാ​ഫി​ക് പോ​ലീ​സ് എ​ത്തി സ്ഥ​ല​ത്ത് സേ​ഫ്റ്റി കോ​ണു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് അ​പ​ക​ടാ​വ​സ്ഥ ഇ​ല്ലാ​താ​ക്കി​യ​ത്. തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി മ​തി​ലി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​തി​ല്‍ നി​ര്‍​മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.