മാ​ന​സി​ക അസ്വാസ്ഥ്യമുള്ള യു​വാ​വി​നെ ആ​ശു​പ​ത്രി​യിലാക്കി
Saturday, August 10, 2024 6:51 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ല​ഞ്ഞു​തി​രി​ഞ്ഞ് ആ​നാ​ട് നാ​ഗ​ച്ചേ​രി ജം​ഗ്ഷ​നി​ലെ​ത്തി​യ ഏ​ക​ദേ​ശം 30 വ​യ​സോ​ളം പ്രാ​യ​മു​ള്ള നാ​ടും വീ​ടും അ​റി​യാ​ത്ത മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷാ​ഫി എ​ന്നു പേ​രു പ​റ​യു​ന്ന ഇ​യാ​ൾ മ​ല​യാ​ളി​യാ​ണ്. വി​വ​സ്ത്ര​നാ​യി ക​ട​ക​ളി​ൽ ക​യ​റി അ​ക്ര​മ​ണ സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ച്ച ഇ​യാ​ളെ നാ​ട്ടു​കാ​ർ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സെ​ത്തി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​ജു കെ. ​മ​ധു​വി​നെ വി​വ​ര​മ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ​മാ​രാ​യ ഷ​റ​ഫു​ദീ​ൻ കു​ഞ്ഞ്, എ​സ്. അ​ജി, ഡ്രൈ​വ​ർ സി​പി​ഒ പ്ര​ണ​വ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ൻ അ​ജു കെ. ​മ​ധു എ​ന്നി​വ​ർ ചേ​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ പേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലോ 04722802400 എ​ന്ന ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​ം.