വിഴിഞ്ഞം: തദ്ദേശവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി സൗഹൃദഗ്രാമം എന്ന ആശയം യാഥാർഥ്യമാക്കാൻ വെങ്ങാനൂർ പഞ്ചായത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. റിട്ട: ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർപരാതിപ്പെട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി .സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണൻ, വിജയപ്രദീപൻ, പ്രമി, വി.ജോയ്, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.