സി​ഐ​എം​ആ​റി​ൽ സൗ​രോ​ർ​ജ​മെ​ത്തി​ച്ച് ആ​ക്സി​യ ടെ​ക്നോ​ള​ജീ​സ്
Wednesday, September 11, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ണ്‍ മെ​ന്‍റ​ൽ റീ​ട്ടാ​ർ​ഡേ​ഷ​നി​ൽ (സി​ഐ​എം​ആ​ർ) സൗ​രോ​ർ​ജ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് ആ​ക്സി​യ ടെ​ക്നോ​ള​ജീ​സ്. ടെ​ക്നോ​പാ​ർ​ക്ക് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള വാ​ഹ​ന​ സോ​ഫ്റ്റ് വെയർ നി​ർ​മാ​ണക്കന്പ​നി​യാ​യ​ ആ​ക്സി​യ ടെ​ക്നോ​ള​ജീ​സി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സോ​ളാ​ർ പ്ലാ​ന്‍റ് നി​ർ​മാ​ണം​പൂ​ർ​ത്തി​യാ​ക്കി​യ​ത്.

10 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ർ സം​വി​ധാ​ന​മാ​ണ് സി​ഐ​എം​ആ​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. സു​സ്ഥി​ര​മാ​യ ഉൗ​ർ​ജ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഉൗ​ർ​ജ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​നീ​ക്കം. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സോ​ളാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. ഓ​രോ ദി​വ​സ​വും 40 യൂ​ണി​റ്റ് വൈ​ദ്യു​തി സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.


ആ​ക്സി​യ ടെ​ക്നോ​ള​ജീ​സി​ന്‍റെ സ്ഥാ​പ​ക സി​ഇ​ഒ ജി​ജി​മോ​ൻ ച​ന്ദ്ര​ൻ, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീസ​ർ രാ​ജേ​ഷ് പ​ണി​ക്ക​ർ, സി​ഐ​എം​ആ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് ചെ​ങ്ങ​നാ​രി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.