നെടുമങ്ങാട്: ചിറക്കാണി നൂച്ചി റോഡിൽനിന്ന് ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞു. വീടു നിർമാണത്തിനു മണ്ണു കയറ്റിവന്ന ലോറിയാണ് പത്തടിതാഴ്ചയിലേക്കു മറിഞ്ഞത്. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. മെയിൻറോഡിലെ വൈദ്യുതി ലൈനിൽ തട്ടാത്തതിനാൽ വൻ അപകടം ഒഴിവായി. സമീപത്തെ ചായക്കടക്കാരൻ ശബ്ദംകേട്ട് മാറിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു.