മഞ്ചേരി പ്രസ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
1223712
Thursday, September 22, 2022 11:13 PM IST
മഞ്ചേരി:മഞ്ചേരി പ്രസ് ക്ലബിന്റെ നവീകരിച്ച ഓഫീസ് അഡ്വ.യു.എ.ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്്തു. നഗരസഭയുടെ മാധവൻനായർ സ്മരക കെട്ടിടത്തിലാണ് പ്രസ് ക്ലബ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ നഗരസഭാ അധ്യക്ഷ വി.എം.സുബൈദ അധ്യക്ഷത വഹിച്ചു. അന്തരിച്ച മാധ്യമ പ്രവർത്തകരുടെ ഫോട്ടോകളും ചടങ്ങിൽ അനാഛാദാനം ചെയ്തു. മുൻ എംഎൽഎ അഡ്വ.എം.ഉമ്മർ ഒ.എ വഹാബിന്റെയും മുതിർന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ് എം.കെ.ഭരതന്റെയും ചിത്രങ്ങൾ അനാഛാദനം ചെയ്തു.
നഗരസഭാ ഉപാധ്യക്ഷൻ വി.പി.ഫിറോസ്, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, അഡ്വ.പ്രേമാ രാജീവ്, പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹിമാൻ, വല്ലാഞ്ചിറ ഹുസൈൻ, പറന്പൻ റഷീദ്, പി.ജി.ഉപേന്ദ്രൻ, സബാഹ് പുൽപ്പറ്റ, എൻ മുഹമ്മദ്, ജയപ്രകാശ് കാന്പുറം, രവീന്ദ്രൻ മംഗലശേരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു ആമയൂർ, പ്രസ് ക്ലബ് ഭാരവാഹികളായ എം.ശശികുമാർ, സാലി മേലാക്കം തുടങ്ങിയവർ പ്രസംഗിച്ചു.