ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷിച്ചു
1223717
Thursday, September 22, 2022 11:13 PM IST
എടക്കര: കുളിക്കാനിറങ്ങി പുന്നപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികക്ക് നാട്ടുകാർ രക്ഷകരായി. ചുങ്കത്തറ മണലി തച്ചങ്കോട് ചക്കാലക്കമുറിയിൽ ലീലയാണ് (68) പുന്നപ്പുഴയുടെ കൂട്ടപ്പാടി കടവിൽ ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നേകാലോടെയാണ് സംഭവം.
കടവിൽ കുളിക്കാനിറങ്ങിയ ലീല ഒഴുക്കിൽപ്പെടുകയായിരുന്നു. പുഴയിലൂടെ ഇവർ ഒഴുകിവരുന്നതു സമീപത്തെ കടയിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവർ പുഴയിൽ ചാടി ലീലയെ രക്ഷപ്പെടുത്തുകയായിരുന്നു.
സന്തോഷ് കാരകാൽ, ഷെബീഖ് പാറക്കൽ, സനൽ തലാപ്പിൽ, വിജയൻ എന്നിവർ ചേർന്നാണ് ലീലയെ രക്ഷിച്ചത്. തുടർന്നു ഓട്ടോറിക്ഷയിൽ കോട്ടേപ്പാടം സിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.