പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജോ​ബ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, September 25, 2022 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ എം​പ്ലോ​യ​്ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​സ്റ ആ​ർ​ട്സ് സ​യ​ൻ​സ് കോ​ള​ജി​ൽ ‘ഉ​ന്ന​തി 2022’ എ​ന്ന പേ​രി​ൽ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു. ജോ​ബ് ഫെ​യ​റി​ലൂ​ടെ 118 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ച്ചു. 343 പേ​രെ വി​വി​ധ ക​ന്പ​നി​ക​ൾ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്ത​താ​യും അ​റി​യി​ച്ചു. ജോ​ബ് ഫെ​യ​ർ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​ശൈ​ലേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​സ്റ കോ​ള​ജ് മാ​നേ​ജ​ർ എ.​എ റൗ​ഫ്, പ്രി​ൻ​സി​പ്പ​ൽ പി.​സു​ബൈ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ​ക്ട​ർ എം.​നി​ഖി​ൽ, പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ ഫ​യാ​സ് ഹ​ബീ​ബ്, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​ടി പ്രേ​മ കു​മാ​രി, സു​നി​ത എ​സ് വ​ർ​മ്മ, എ​ൻ.​ഹേ​മ കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.