ലഹരിക്കെതിരേ മലപ്പുറത്ത് ഇന്നു കൂട്ടയോട്ടം
1226821
Sunday, October 2, 2022 12:23 AM IST
മലപ്പുറം: ജില്ലാ യുവജന കേന്ദ്രത്തിന്റെ ലഹരി വിമുക്തി കാന്പയിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്നു യുവാക്കളുടെ കൂട്ടയോട്ടം സംഘടിപ്പിക്കും. വൈകീട്ട് 4.30ന് എംഎസ്പി പരിസരത്തു നിന്നാരംഭിച്ച് മലപ്പുറം കുന്നുമ്മൽ ജംഗ്ഷൻ വരെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഫ്ളാഗ് ഓഫ് ചെയ്യും. ലഹരി വിരുദ്ധ പ്രതിജ്ഞ എംഎസ്പി കമാൻഡന്റ് കെ.വി. സന്തോഷ് നിർവഹിക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷരീഫ് പാലൊളി, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ.ശ്യാം പ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ടി.എസ് ലൈജു, ജില്ലയിലെ ടീം കേരള അംഗങ്ങൾ, യൂത്ത് കോ-ഓർഡിനേറ്റർമാർ, അവളിടം ക്ലബ് അംഗങ്ങൾ, യൂത്ത്-യുവ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.