സുരക്ഷ ശക്തമാക്കി പോലീസ്; വേദികളിൽ നിരീക്ഷണ കാമറകൾ
1244147
Tuesday, November 29, 2022 12:14 AM IST
തിരൂർ: ജില്ലാ കലോത്സവത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്. തിരൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രധാനവേദിയായ ജിബിഎച്ച്എസ്എസിൽ അണിനിരന്ന് മാർച്ച് നടത്തി.
തുടർന്നു പോലീസുകാർക്കു ഡ്യൂട്ടി നിശ്ചയിച്ചു നൽകി. പ്രധാന കവാടത്തിനു മുന്നിൽ വനിതാ പോലീസ് അടക്കമുള്ള മുപ്പതോളം ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ട്. സദാസമയമുണ്ടാകുന്ന കണ്ട്രോൾ റൂം തുറന്നു പ്രവർത്തിച്ചു.400 എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരെയാണ് മേളയുടെ നിയന്ത്രണങ്ങൾക്കായി ഉപയോഗിക്കുന്നത്. 150 പോലീസ്, 50 പോലീസ് വോളണ്ടിയർമാർ, ട്രോമാകെയർ, അധ്യാപകർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യവുമുണ്ട്.