പെൻഷനേഴ്സ് ലീഗ് കണ്വൻഷൻ
1244158
Tuesday, November 29, 2022 12:15 AM IST
പെരിന്തൽമണ്ണ: ആർജിച്ച അറിവും അനുഭവസന്പത്തും സമൂഹത്തിനും സമുദായത്തിനും പ്രയോജനപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കണമെന്നു പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ.കെ മുസ്തഫ അഭിപ്രായപ്പെട്ടു. ആലിപ്പറന്പ് പഞ്ചായത്ത് പെൻഷനേഴ്സ് ലീഗ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് നാലകത്ത് ഹംസ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് കഐസ്പിഎൽ ഭാരവാഹികളായി എൻ.പി കുഞ്ഞുമുഹമ്മദ് (പ്രസിഡന്റ്), വല്ലത്തിൽ അലി (ജനറൽ സെക്രട്ടറി), വി.എം മുഹമ്മദ് (ട്രഷറർ), ഹാജറുമ്മ, കെ.പി കൃഷ്ണൻ, കെ.പി ഹംസ, കെ.ടി സൈദ് മുഹമ്മദ് (വൈസ്പ്രസിഡന്റ്), പി.ടി ഹൈദരലി, കെ.ടി അബ്ദുള്ള, ഇ.പി അബ്ദുള്ള, സി.കെ അബ്ദു (സെക്രട്ടറി). എന്നിവരെയും തെരഞ്ഞെടുത്തു വല്ലത്തിൽ അലി, ഹാജറുമ്മ, കെ.പി മുഹമ്മദാലി, ടി.പി മുഹമ്മദാലി, തെക്കൻ മുഹമ്മദ്, സി.കെ അബ്ദു എന്നിവർ പ്രസിഗിച്ചു. ഡിസംബർ മൂന്നിനു മലപ്പുറത്ത് നടത്തുന്ന കഐസ്പിഎൽ ജില്ലാ സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.