വീട്ടിൽ മാനിറച്ചി : മൂന്നു പേർക്കു തടവും പിഴയും
1244350
Wednesday, November 30, 2022 12:02 AM IST
മഞ്ചേരി : വീട്ടിൽ നിന്നു മാനിറച്ചി പിടികൂടിയ കേസിൽ മൂന്നു പ്രതികൾക്കു മഞ്ചേരി ഫോറസ്റ്റ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തന്പുരാട്ടികല്ല് പൂപ്പറ്റ സൈനുൽ ആബിദ് (42), എടക്കര കാട്ടുങ്ങൽ അക്കരപറന്പിൽ മുഹമ്മദ് ബഷീർ (51), നാരോക്കാവ് വെട്ടുകുഴിയിൽ ഷിജു (44) എന്നിവരെയാണ് ശിക്ഷിച്ചത്. ഒരു മാസം തടവും ആയിരം രൂപ വീതം പിഴയമാണ് ശിക്ഷ. നാലാം പ്രതി അന്പുട്ടാൻപൊട്ടിയിലെ പി.ഉമ്മറിനെ കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി വിട്ടയച്ചു. അഞ്ചാം പ്രതി ഫിലിപ്പോസ് വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെയുള്ള കേസ് പിന്നീട് പരിഗണിക്കും. 2013 ഒക്ടോബർ 28 നു മുണ്ടേരി വനത്തിൽ അതിക്രമിച്ചു കയറി മാനിനെ വേട്ടയാടിയെന്നാണ് വഴിക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ചാർജ് ചെയ്ത കേസ്.