കലോത്സവ നഗരിയിൽ ലഹരി വിരുദ്ധ ബോധവത്കരണം
1244354
Wednesday, November 30, 2022 12:03 AM IST
തിരൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരൂരിന്റെ (കെഎടിഎഫ്)ലഹരി വിരുദ്ധ ബോധവത്കരണ പ്രചാരണം ശ്രദ്ധേയമാകുന്നു.
പ്രധാന വേദികളിലൊന്നായ തിരൂർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ ലഹരി വിരുദ്ധ പ്രചാരണ പവലിയനാണ് ശ്രദ്ധയാകർഷിക്കുന്നത്. ലഹരി എന്ന മഹാ വിപത്ത് യുവ തലമുറയിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതിന്റെ വ്യാപ്തി വിളിച്ചോതുന്ന പവലിയനാണ് കെഎടിഎഫ് തിരൂർ ഒരുക്കിയിട്ടുള്ളത്.
ട്രോഫി കമ്മിറ്റി ഓഫീസ് തുറന്നു
തിരൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾക്കും മികച്ച വിദ്യാലയങ്ങൾക്കും സമ്മാനിക്കുവാനുള്ള ട്രോഫികൾ ഒരുങ്ങി. ട്രോഫി കമ്മിറ്റി ഓഫീസ് കുറുക്കോളി മെയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിഡിഇ കെ.പി രമേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ട്രോഫി കമ്മറ്റി ചെയർമാൻ നിർമല കുട്ടികൃഷ്ണൻ, കണ്‍വീനർ കെ.വി ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു. 17 ഉപജില്ലകളിൽ നിന്നായി 309 ഇനങ്ങളിൽ 9560 കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മത്സരത്തിൽ 1200 വ്യക്തിഗത ട്രോഫികളും വിദ്യാലയങ്ങൾക്കായി 33 എവർറോളിംഗ് ട്രോഫികളുമാണ് നൽകുന്നത്.