ഗിറ്റാറിൽ ഒന്നാം സ്ഥാനം നേടി അബാന ലെസ്ലി
1244948
Friday, December 2, 2022 12:04 AM IST
തിരൂർ: തിരൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗിറ്റാർ മത്സരത്തിൽ തിരുവാലി ജിഎച്ച്എസ്എസിലെ അബാന ലെസ്നി എ ഗ്രേഡ് നേടി ഒന്നാമതെത്തി. രണ്ടാം ക്ലാസ് മുതൽ ഗിറ്റാർ വായന പഠിക്കുന്ന അബാനയ്ക്ക് കലോത്സവത്തിൽ ഇത് കന്നിയങ്കമാണ്.
ആദ്യമത്സരത്തിൽ തന്നെ ജില്ലയിൽ ഒന്നാമതെത്താൻ സാധിച്ച സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. ഹരി, നിപുണൻ, അതുൽ സ്റ്റീഫണ്‍ എന്നിവർക്ക് കീഴിലാണ് പരിശീലനം. തിരുവാലി സ്വദേശികളായ ലെസ്ലി-സജീന ദന്പതികളുടെ മകളാണ് അബാന ലെസ്ലി.