പി.ടി. ഉഷ തിരുമാന്ധാംകുന്ന് ക്ഷേത്രദർശനം നടത്തി
1245249
Saturday, December 3, 2022 12:40 AM IST
അങ്ങാടിപ്പുറം: രാജ്യസംഭാംഗവും ഇന്ത്യൻ ഒളിന്പിക്സ് അക്കാഡമിയുടെ നിയുക്ത പ്രസിഡന്റുമായ പി.ടി. ഉഷ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ മംഗല്യപൂജ തൊഴാനാണ് ഭർത്താവ് ശ്രീനിവാസനോടും കുടുംബാംഗങ്ങളോടുമൊപ്പം പി.ടി ഉഷയെത്തിയത്.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എ. വേണുഗോപാൽ പി.ടി ഉഷയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അസിസ്റ്റന്റ് മാനേജർ എ.എൻ ശിവപ്രസാദ് പൊന്നാടയണിയിച്ചു ആദരിച്ചു. ഹെഡ് ക്ലാർക്ക് പി. ഗിരി, സൂപ്പർവൈസർ വി.കെ ദിലീപ്, അനിൽകുമാർ, മറ്റു ദേവസ്വം ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ക്ഷേത്രം മേൽശാന്തി പി.എം ദാമോദരൻ നന്പൂതിരി പി.ടി ഉഷയ്ക്കും കുടുംബാംഗങ്ങൾക്കും അർച്ചന നടത്തി പ്രസാദം നൽകി.