ദേശീയപാത വികസനം: പൈപ്പ് ലൈൻ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും
1245530
Sunday, December 4, 2022 12:43 AM IST
മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കക്കാട് മുതൽ വെന്നിയൂർ വരെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ തിരൂരങ്ങാടി നഗരസഭ വിളിച്ചു ചേർത്ത വാട്ടർ അഥോറിറ്റി, എൻഎച്ച് കഐൻആർ കന്പനി യോഗത്തിൽ തീരുമാനം. വാട്ടർ അഥോറിറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം എട്ടുകോടി രൂപയുടെ പൈപ്പ് ലൈൻ പ്രവൃത്തികളാണ് ഈ മേഖലയിൽ നടന്നു വരുന്നത്.
റോഡിന്റെ രണ്ടു വശങ്ങളിലും പുതിയ ലൈനുകൾ സ്ഥാപിക്കുന്നുണ്ട്.ദേശീയപാത നിർമാണത്താൽ കക്കാട് മുതൽ വെന്നിയൂർ വരെ കുടിവെള്ള വിതരണം ദിവസങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. കക്കാട് കരുന്പിൽ മേഖലയിൽ രണ്ടു ആഴ്ചക്കകവും വെന്നിയൂർ മേഖലയിൽ നാല് ആഴ്ച്ചക്കകവും നിർമാണം പൂർത്തിയാകുമെന്നു കഐൻആർ കന്പനി അറിയിച്ചു.
ജനങ്ങൾ കുടിവെള്ളത്തിനു പ്രയാസപ്പെടുന്നത് വേഗത്തിൽ പരിഹരിക്കണം. പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തിയാകുന്നതോടെ കുടിവെള്ള വിതരണത്തിൽ നേട്ടമുണ്ടാകും. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.