കലോത്സവം സംഘടിപ്പിച്ചു
1245534
Sunday, December 4, 2022 12:43 AM IST
നിലന്പൂർ: ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി നിലന്പൂർ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ന്ധആരവം’ നിലന്പൂർ ബിആർസിയിൽ നടന്നു. നിലന്പൂർ ഉപജില്ലയിലെ 63 ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ബിആർസി ജീവനക്കാരും പങ്കെടുത്തു. മേളയിൽ പങ്കെടുത്ത കുട്ടികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.
നിലന്പൂർ നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയ ക്നാംതോപ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ എം. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ലിജു ഏബ്രഹാം സന്ദേശം നൽകി. ബിആർസി. ട്രെയിനർ എ. ജയൻ, എച്ച്എം പ്രതിനിധി പ്രകാശ് പി. നായർ, ജസ്റ്റിൻ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. സിആർസി കോ-ഓർഡിനേറ്റർമാർ, സ്പെഷൽ എഡ്യൂക്കേറ്റർമാർ എന്നിവർ നേതൃത്വം നൽകി.