പെരിന്തൽമണ്ണയിൽ വ്യവസായ നിക്ഷേപക സംഗമം
1246106
Monday, December 5, 2022 11:55 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് വ്യവസായ നിക്ഷേപക സംഗമം നടത്തി. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ അധ്യക്ഷനായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ്്് കമ്മിറ്റി ചെയർമാൻ ഹനീഫ മുണ്ടുമ്മൽ, കേരള ചെറുകിട വ്യവസായ അസോസിയേഷൻ പെരിന്തൽമണ്ണ താലൂക്ക് പ്രസിഡന്റ് ചന്ദ്രശേഖരൻ, കാനറാ ബാങ്ക് പെരിന്തൽമണ്ണ ചീഫ് മാനേജർ ജി.എസ്. ശബരീനാഥ്, താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ പി.സി വിനോദ് എന്നിവർ പ്രസംഗിച്ചു. 120 പേർ പങ്കെടുത്ത പരിപാടിയിൽ സംരംഭകരുടെ 65 കോടി രൂപയുടെ പ്രൊജക്ടുകൾ അവതരിപ്പിച്ചു. പൊതുമേഖല, വാണിജ്യ ബാങ്കുകൾ സ്കീമുകൾ അവതരിപ്പിക്കുകയും സംരംഭകരുമായി മുഖാമുഖം സംഘടിപ്പിക്കുകയും ചെയ്തു.മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ എം. ശ്രീരാജ്, ഫോറിൻ ട്രേഡ് കണ്‍സൾട്ടന്റ് മുഹമ്മദ് സിദീഖ് എന്നിവർ ക്ലാസെടുത്തു. വ്യവസായ വികസന ഓഫീസർമാരായ ഷിഹാബുൾ അക്ബർ, എ.പി ജുവൈരിയ, വ്യവസായ വകുപ്പ് ഇന്റേണ്‍മാർ എന്നിവർ നേതൃത്വം നൽകി.