ചക്രകസേരകൾ വിതരണം ചെയ്തു
1247416
Saturday, December 10, 2022 12:13 AM IST
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് ചക്ര കസേരകൾ വിതരണം ചെയ്തു. നിലന്പൂർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ കസേരകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ റോട്ടറി ക്ലബ് നിലന്പൂർ പ്രസിഡന്റ് ഷിബു മാർട്ടിൻ ജോണ്, ഖജാൻജി ഷാനവാസ്, അംഗങ്ങളായ നരേന്ദ്രൻ, സന്ധ്യാ ബാലൻ, വിനോദ് പി മേനോൻ, പി.വി. സനിൽകുമാർ, സുധാകരൻ, ജില്ലാ ആശുപത്രി ആർഎംഒ ഡോ. ബഹാവുദീൻ, ഡോ. രാജേഷ്, ഡോ. ജലാൽ എന്നിവർ പങ്കെടുത്തു. ജില്ലാ ആശുപത്രിക്ക് പുറമെ നിലന്പൂരിലെ വിവിധ സന്നദ്ധ സംഘടനകൾക്കായി 12 ചക്ര കസേരകൾ കൂടി റോട്ടറി ക്ലബ് വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.