ഇപിഎഫ് പരാതികൾ പരിഹരിക്കാൻ ക്യാന്പ് സംഘടിപ്പിച്ചു
1262600
Saturday, January 28, 2023 12:40 AM IST
മലപ്പുറം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) സേവനങ്ങൾ ഗുണഭോക്താക്കളിലേക്കു എത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ’നിധി ആപ്കെ നികട്’ എന്ന പേരിൽ ബോധവത്കരണ ക്യാന്പും ജനസന്പർക്ക പരിപാടിയും സംഘടിപ്പിച്ചു. ജില്ലയിലെ ഇപിഎഫ് അംഗങ്ങൾ, പെൻഷൻകാർ, തൊഴിൽദാതാക്കൾ എന്നിവർക്ക് വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവസരം നൽകുന്ന വിധത്തിലായിരുന്നു ക്യാന്പ്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പരാതികൾ പരിഹരിക്കുന്നതിന് മാതൃകാപരമായ പ്രവർത്തനമാണ് ’നിധി ആപ്കെ നികട്’ എന്ന പരിപാടിയിലൂടെ പ്രൊവിഡന്റ് ഫണ്ട് അധികൃതർ നടത്തുന്നതെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ പറഞ്ഞു. കോഴിക്കോട് റീജിയണൽ ഓഫീസ് ഇപിഎഫ്ഒ അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇപിഎഫ്ഒ എൻഫോഴ്സ്മെന്റ് ഓഫീസർ കെ.അപർണ മേനോൻ, ജില്ലാ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.കെ റഹ്മത്ത് അലി, ജില്ലാ ലേബർ ഓഫീസർ ഇ.പി ശിവരാമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ പ്രസാദ്, ഇപിഎഫ് കോഴിക്കോട് സെക്ഷൻ സൂപ്പർവൈസർ എം. ബിശാന്ത്ലാൽ എന്നിവർ പങ്കെടുത്തു.