പി. ഹരിദാസ് സിബിഎസ്ഇ ജില്ലാ സിറ്റി കോ-ഓർഡിനേറ്റർ
1262895
Sunday, January 29, 2023 12:04 AM IST
പെരിന്തൽമണ്ണ: മലപ്പുറം സഹോദയ സ്കൂൾ കോംപ്ലക്സ് ജനറൽ സെക്രട്ടറിയും പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവൻ പ്രിൻസിപ്പലുമായ പി. ഹരിദാസിനെ മലപ്പുറം ജില്ലാ സിബിഎസ്ഇ സിറ്റി കോ-ഓർഡിനേറ്ററായി നിയമിച്ച് സിബിഎസ്ഇ ഉത്തരവിറക്കി. സിബിഎസ്ഇ വിദ്യാഭ്യാസ രംഗത്തെ ദീർഘകാല പ്രവർത്തന പരിചയവും സ്തുത്യർഹമായ സേവനങ്ങളും പരിഗണിച്ചാണ് ജില്ലയിലെ സിബിഎസ്ഇ വിദ്യാലയങ്ങളിലെ അക്കാഡമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഇദ്ദേഹത്തിനു നൽകിയത്. സിബിഎസ്ഇ ദൈനംദിന സർക്കുലറുകളും പ്രവർത്തന പദ്ധതികളും സ്കൂളുകളെ അറിയിക്കാനും കാര്യക്ഷമായ നടത്തിപ്പും സിറ്റി കോ-ഓർഡിനേറ്ററുടെ ചുമതലയിലായിരിക്കുമെന്നു സിബിഎസ്ഇ ജോയിന്റ് സെക്രട്ടറി ലക്കൻ ലാൽമീന അറിയിച്ചു.
സിറ്റി കോ-ഓർഡിനേറ്ററായി ചുമതലയേറ്റ പി. ഹരിദാസിനെ മലപ്പുറം സഹോദയ സ്കൂൾ കോംപ്ലക്സിനു വേണ്ടി പ്രസിഡന്റ്് കെ. ഉണ്ണികൃഷ്ണൻ, ട്രഷറർ
എം. ജൗഹർ എന്നിവരും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മലപ്പുറം ജില്ലാ കമ്മീഷണർ കൂടിയായ പി. ഹരിദാസിനെ സംഘടനയുടെ സംസ്ഥാന പ്രവർത്തക സമിതിക്കായി ചീഫ് കമ്മീഷണർ എം. അബ്ദുൾ നാസർ, ട്രഷറർ ഡോ. ദീപ ചന്ദ്രൻ എന്നിവരും അഭിനന്ദിച്ചു.