കെഎസ്എസ്പിയു വാർഷികയോഗം
1263165
Sunday, January 29, 2023 11:25 PM IST
കീഴാറ്റൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കിഴാറ്റൂർ യൂണിറ്റിന്റെ വാർഷിക യോഗം ആക്കപ്പറന്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തി. കിഴാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എൻ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് പി.ജി.നാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്് എൽ.ജെ.ആന്റണി, ബ്ലോക്ക് സെക്രട്ടറി കെ.രാധാകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി നല്ലൂർ രാമചന്ദ്രൻ, പി.വി. മോഹനൻ, സി.പി രാം മോഹൻ, കിഴാറ്റൂർ അനിയൻ, ടി.ആർ.ശശിധരൻ, കെ. ഗോപാലകൃഷ്ണൻ, കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു. വരണാധികാരി കെ. കോമൻ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടത്തി. എണ്പതു വയസു പൂർത്തിയായവരെ യോഗം ആദരിച്ചു. പുതിയ ഭാരവാഹികളായി പി.ജി നാഥ് (പ്രസിഡന്റ്), നല്ലൂർ രാമചന്ദ്രൻ (സെക്രട്ടറി), പി.വി മോഹനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.