അങ്കണവാടികളിലേക്ക് സംഭരണ പാത്രങ്ങൾ നൽകി
1265204
Sunday, February 5, 2023 11:17 PM IST
മഞ്ചേരി: നഗരസഭ 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടികളിലേക്ക് സംഭരണ പാത്രങ്ങൾ വിതരണം ചെയ്തു. ചെയർപേഴ്സണ് വി.എം. സുബൈദ വിതരണോദ്ഘാടനം നിർവഹിച്ചു.
നഗരസഭയിലെ 93 അങ്കണവാടികളിലേക്കായി 588 പാത്രങ്ങളാണ് വിതരണം ചെയ്തത്. 50 കിലോ, 35 കിലോ, 25 കിലോ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പാത്രങ്ങളിൽ അരിയും മറ്റും സൂക്ഷിക്കാൻ സാധിക്കും. ഇതിനു പുറമെ അങ്കണവാടികളിലേക്കുള്ള കണ്ടീജന്റ് കിറ്റ് അടുത്ത് തന്നെ വിതരണം ചെയ്യുമെന്നും സ്മാർട്ട് ആക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും ചെയർപേഴ്സണ് പറഞ്ഞു. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജസീനാബി അലി, മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, വല്ലാഞ്ചിറ ഫാത്തിമ, സി. സക്കീന, നഗരസഭ സെക്രട്ടറി എച്ച്. സിമി, ഐസിഡിഎസ് സൂപ്പർ വൈസർമാരായ പി. സരള, പി. ഗിരിജ എന്നിവർ പ്രസംഗിച്ചു.