തുവൂരിൽ പുൽക്കാടുകൾക്കു തീപിടിച്ചു
1265479
Monday, February 6, 2023 11:20 PM IST
കരുവാരകുണ്ട്: തുവൂരിൽ പുൽക്കാടുകൾക്കു തീപീടിച്ചു. കമാനം തെക്കുംപുറം റോഡിൽ റെയിൽവേയുടെ സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. റെയിൽവേ ട്രാക്കിന് ഇരുവശങ്ങളിലുമുള്ള പുൽക്കാടുകളാണ് കത്തിനശിച്ചത്. മരങ്ങളിലേക്കു തീപടരാതിരുന്നതു ദുരന്തമൊഴിവായി.
ഗ്രാമപഞ്ചായത്തംഗം കെ.കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരും പ്രദേശവാസികളും ചേർന്നു തീയണക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് തിരുവാലിയിൽ നിന്നു അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
റെയിൽപാതയ്ക്കിരുവശങ്ങളിലുമായി ഒരു കിലോമീറ്ററോളം ദൂരത്തിലാണ് തീപിടിത്തമുണ്ടായത്.