ബജറ്റിനെതിരെ പ്രതിഷേധം; ജാമ്യം നേടിയ നേതാക്കൾക്ക് സ്വീകരണം
1265489
Monday, February 6, 2023 11:20 PM IST
എടക്കര: സംസ്ഥാന സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ച കോണ്ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യത്തിൽ ഇറങ്ങിയ നേതാക്കൾക്ക് എടക്കരയിൽ സ്വീകരണം നൽകി. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് എടക്കരയിലെയും ചുങ്കത്തറയിലെയും പന്ത്രണ്ടോളം പേർക്കെതിരെ പോലീസ് കേസെടുത്തത്.
ജാമ്യം ലഭിച്ച് ഇവരെ നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാനായിൽ ജേക്കബ്, സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, ചുങ്കത്തറ മണ്ഡലം പ്രസിഡന്റ് താജ സക്കീർ, എടക്കര മണ്ഡലം പ്രസിഡന്റ് ബാബു തോപ്പിൽ എന്നിവർ പ്രസംഗിച്ചു.