കക്കുകളി നാടകം നിരോധിക്കണമെന്ന്
1278988
Sunday, March 19, 2023 1:07 AM IST
നിലന്പൂർ: കക്കുകളി നാടകം നിരോധിക്കണമെന്ന് ചോക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക ഇടവക സമൂഹം ആവശ്യപ്പെട്ടു. കക്കുകളി എന്ന നാടകം കാലിക സംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സമൂഹത്തെയും സന്യസ്ഥരെയും അപമാനിക്കുകയും സമൂഹ മധ്യത്തിൽ താറടിച്ച് കാണിക്കുകയും ചെയ്യുന്ന കക്കുകളി എന്ന നാടകം കേരളത്തിലെ ക്രൈസ്റ്റ വസമൂഹത്തെ മുറിവേൽപ്പിക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അതിനാൽ നാടകം അടിയന്തരമായി നിരോധിക്കണം. അല്ലാത്തപക്ഷം ശക്തമായി പ്രതിരോധം ക്രൈസ്തവ സമൂഹത്തിൽ നിന്നും ഉയർന്നു വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഇടവക വികാരി ഫാ. തോമസ് ചാപ്രത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി അംഗം കെ.പി. പീറ്റർ, സെക്രട്ടറി കെ.വി. മത്തായി, പി.കെ. ജോയ്, സജി വാര്യവീട്ടിൽ, ചാക്കോ പള്ളിക്കുന്നേൽ, കുര്യൻ തളിക്കുന്നേൽ, മോനിച്ചൻ പാന്പുറത്ത്, ഷിനു നെടുന്പാറപ്പുറം എന്നിവർ പ്രസംഗിച്ചു.