മേലാറ്റൂർ: അധ്യാപകർ ജീവിക്കുന്നത് കുട്ടികളുടെ ഹൃദയങ്ങളിലാണെന്നും ഇന്റർനെറ്റിനോ മൊബൈൽ ഫോണിനോ ആധുനിക മാധ്യമ സംവിധാനങ്ങൾക്കോ കുട്ടികളുടെ മനസുവായിക്കാൻ സാധിക്കില്ലെന്നും പൂർണമായും അവർക്ക് മാർഗദർശനം നൽകികൊണ്ടിരിക്കുന്ന അധ്യാകപരെയാണ് നാം ആദരിക്കേണ്ടതെന്നും ഡെയ്സി ജേക്കബ് അഭിപ്രായപ്പെട്ടു. ചോലക്കുളം ടി.എം ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിന്റെ 89 -ാമത് വാർഷികവും പ്രധാനാധ്യാപിക ടി. കല്യാണിയ്ക്കുള്ള യാത്രയയപ്പും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ്. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. മാത്യുസെബാസ്റ്റ്യൻ (സ്കൂൾ മാനേജർ), പി.സക്കീർ ഹുസൈൻ(എഇഒ മേലാറ്റൂർ) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബീനാഅജിത് പ്രസാദ് (വൈസ് പ്രസിഡന്റ് മേലാറ്റൂർ ഗ്രാമപഞ്ചായത്ത്), എം. കമലം (ബ്ലോക്ക് പഞ്ചായത്തംഗം) ഫാ. ഷാജു എടമന (പ്രസിപ്പൽ ദേവമാതാ സിഎം ഐസ്കൂൾ തൃശൂർ), ഗ്രാമപഞ്ചായത്തംഗങ്ങളായ വി. മുഹമ്മദ് ത്വയ്ബ്, വി.ഇ. ശശിധരൻ, കെ.ആർ. രഞ്ജിത്ത് (പോലീസ് സബ് ഇൻസ്പെക്ടർ മേലാറ്റൂർ), മേലാറ്റൂർ പത്മനാഭൻ, മേലാറ്റൂർ രാധാകൃഷ്ണൻ, കെ.കെ നജ്മുദീൻ (പിടിഎ പ്രസിഡന്റ്്), സി. ജസീല (എംടിഎ പ്രസിഡന്റ്) തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടിയോടെ സമാപിച്ചു.