മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Tuesday, March 21, 2023 11:21 PM IST
മ​ങ്ക​ട: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023- 24 വാ​ർ​ഷി​ക ബ​ജ​റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജു​വൈ​രി​യ അ​വ​ത​രി​പ്പി​ച്ചു. 79235611 രൂ​പ വ​ര​വും 78558500 രൂ​പ ചെ​ല​വും 677111 രൂ​പ മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റ് ആ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ഭ​വ​ന നി​ർ​മാ​ണം, കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ വി​ക​സ​നം, റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, ക​ർ​ഷ​ക​ർ​ക്കും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും സ​ഹാ​യം, അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട നി​ർ​മാ​ണം, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​നം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ൾ​ക്കും പ്ര​ധാ​ന്യം ന​ൽ​കി​യു​ള്ള​താ​ണ് ബ​ജ​റ്റ്.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട്, ഫൗ​സി​യ പെ​രു​ന്പ​ള്ളി, ടി.​കെ ശ​ശീ​ന്ദ്ര​ൻ, മെം​ബ​ർ​മാ​രാ​യ കെ.​പി അ​സ്മാ​ബി, ഷ​ബീ​ബ തോ​ര​പ്പ, ബി​ന്ദു ക​ണ്ണ​ൻ, പി. ​ഷ​റ​ഫു​ദീ​ൻ, സെ​ക്ര​ട്ട​റി കെ.​എം. സു​ജാ​ത, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, ഹെ​ഡ്ക്ലാ​ർ​ക്ക് കു​ഞ്ഞീ​തു​ട്ടി, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ബൈ​ജു, ബാ​ലാ​ജി ശ​ങ്ക​ർ, രാ​കേ​ഷ്, ഹൗ​സിം​ഗ് ഓ​ഫീ​സ​ർ മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.