സ്കോളർഷിപ്പ് വിതരണത്തിലെ വിവേചനം ഒഴിവാക്കണം: കെആർഎസ്എംഎ
1279778
Tuesday, March 21, 2023 11:22 PM IST
കരുവാരക്കുണ്ട്: വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി, സർക്കാർ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ വിവേചന രഹിതമായി വിതരണം ചെയ്യണമെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ (കെആർ എസ്എംഎ) വണ്ടൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു .ഗവണ്മെന്റ് അംഗീകൃത സ്കൂളുകൾ എന്ന് വ്യത്യാസമില്ലാതെ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി യൂസുഫ് തൈക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.
ഞെട്ടിക്കുളം ഹോളി ഏഞ്ചൽസ് സ്കൂൾ മാനേജർ ജഗന്നാഥൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി നിഷാദ്, വണ്ടൂർ അൽഫുർഖാൻ സ്കൂൾ മാനേജർ അസ്ഹർ സഖാഫി, കരുവാരകുണ്ട് ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജൻ കരുവാരകുണ്ട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി നിലന്പൂർ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് മാനേജർ ഫാ. ബിജുതുരുത്തേലിനെ പ്രസിഡന്റായും ഹോളി ഏഞ്ചൽസ് മാനേജർ ജഗന്നാഥനെ സെക്രട്ടറിയായും വണ്ടൂർ ഗുരുകുലം സ്കൂൾ മാനേജർ ഗിരീഷ് പൈക്കാടനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. കരുവാരക്കുണ്ട് നജാത്ത് സ്കൂൾ വൈസ് പ്രിൻസിപ്പൽ റഫീക്ക് ഇരിങ്ങാട്ടിരിയാണ് അക്കാഡമി കൗണ്‍സിൽ കണ്‍വീനർ.